ന്യൂഡൽഹി: ഇന്ത്യ – പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അവകാശവാദങ്ങൾ ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ചര്‍ച്ച നടന്ന ഡി ജി എം ഒ തലത്തില്‍ മാത്രമാണെന്നും പാക് അധീന കശ്മീര്‍ ഇന്ത്യക്ക് തിരികെ നല്‍കണമെന്നും ഇന്ത്യ വ്യക്തമാക്കി. സിന്ധു നദീജല കരാർ മരവിപ്പിച്ചത് തുടരുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഡിജിഎംഒ മാരുടെ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് വെടി നിർത്താന്‍ തീരുമാനിച്ചത്. പാകിസ്ഥാൻ വെടിനിർത്തൽ അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയും വെടി നിർത്തൽ അവസാനിപ്പിച്ചത്. പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് കൈമാറുക എന്നതാണ് കാശ്മീർ വിഷയത്തിലെ ഇന്ത്യയുടെ നിലപാട്.
ഇന്ത്യൻ ശക്തി തിരിച്ചറിഞ്ഞാണ് പാകിസ്ഥാൻ പിന്നോട്ട് പോയത്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ ഭയന്നിട്ടുണ്ട്. DGMO തല ചർച്ചകൾ മാത്രമാണ് നടന്നത്. അമേരിക്കയുമായി നടത്തിയ ചർച്ചയിൽ വ്യാപാര കാര്യങ്ങൾ ചർച്ചയായിട്ടില്ല. മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
<BR>
TAGS : INDIA PAK DIALOGUE
SUMMARY : Kashmir: India will not allow third party intervention
ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…
ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…
ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…
കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…