ബെംഗളൂരു: സംസ്ഥാനത്ത് രംഗൻ റിപ്പോർട്ട് നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ച് കർണാടക സർക്കാർ. കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സർക്കാർ പരിഹരിച്ചെന്നും റിപ്പോർട്ട് തള്ളിക്കളഞ്ഞെന്നും വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ വ്യക്തമാക്കി. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആളുകൾ താമസിക്കുന്നുണ്ടെന്നും വനാതിർത്തികളിൽ താമസിക്കുന്നവരാണ് വനം സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണത്തിന് ഇപ്പോൾ തന്നെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിയതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം ഹരിതവൽക്കരണത്തിനും വനസംരക്ഷണത്തിനുമായി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 2023നും 2025നും ഇടയിൽ സംസ്ഥാനത്ത് വനമേഖല വർധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | KASTURI RANGAN REPORT
SUMMARY: Kasturirangan report won’t be implemented in Karnataka
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…
പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…