കൊച്ചി: കാക്കനാട് ആക്രിക്കടയില്‍ വൻ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമം തുടരുകയാണ്. തീ വളരെ വേഗത്തില്‍ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വെല്‍ഡിങ്ങിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
തീ അണക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജോലിയില്‍ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നതായും ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. തൃക്കാക്കരയിലെ ഫയർ യുണീറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ തീ പടർന്ന് പിടിക്കുന്നതിനാല്‍ അതിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.
വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകള്‍ ഉള്‍പ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തില്‍ ഷെഡ്ഡിന്റെ ഒരു ഭാഗം തകർന്ന് വീണു. ഇലക്ട്രോണിക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളതിനാല്‍ തീ വേഗം പടരുകയാണ്. സമീപത്ത് വീടുകളുണ്ട്. നാട്ടുകാർ ഉള്‍പ്പെടെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിട്ടുണ്ട്.
TAGS : KOCHI | FIRE
SUMMARY : A huge fire broke out at Kakkanad
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം.…