ബെംഗളൂരു: കാട്ടാനയുടെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സക്ലേഷ്പുര താലൂക്കിലെ സുല്ലാക്കി-ശാന്തപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രദേശത്തെ വൈദ്യുതി തൂണിന് സമീപമായാണ് ജഡം കണ്ടത്. ശരീരം മുഴുവൻ മുറിവുകളുണ്ടായിരുന്നു. ഏകദേശം 18-20 വയസ്സ് പ്രായമുള്ള ആനയുടെ ജഡമാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
വൈദ്യുതാഘാതമേറ്റോ, വെടിയേറ്റോ, അമിതവേഗതയിൽ വന്ന വാഹനമിടിച്ചോ മരിച്ചിരിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഫോറെൻസിക് പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വനം വകുപ്പ് കേസ് രാജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | DEATH
SUMMARY: Tusker found dead in pool of blood near Sankeshpur village
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…
ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…