കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ വധഭീഷണി. ദിലീപിനെതിരെ ഇനിയും സംസാരിക്കുകയാണെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഫോണിലൂടെ അജ്ഞാതൻ ഭീഷണിപ്പെടുത്തിയത്. കേട്ടാലറയ്ക്കുന്ന അസഭ്യവർഷമാണ് വിളിച്ചയാള്‍ നടത്തിയതെന്നും, അവർ പറഞ്ഞു.
ഭീഷണി സന്ദേശം വന്ന ഫോണ്‍ നമ്പർ സഹിതം ഉടൻ തന്നെ പോലീസില്‍ പരാതി നല്‍കാനാണ് അവരുടെ തീരുമാനം. കേസില്‍ നീതി പൂർണ്ണമായി നടപ്പിലായില്ലെന്ന ഭാഗ്യലക്ഷ്മിയുടെ പരസ്യ പ്രതികരണങ്ങളാണ് നിലവില്‍ സൈബർ ആക്രമണങ്ങള്‍ക്കും ഇത്തരം ഭീഷണികള്‍ക്കും കാരണമായിരിക്കുന്നത്. മുമ്പും സമാനമായ രീതിയിലുള്ള ഭീഷണികള്‍ തനിക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
SUMMARY: Threatening message to dubbing artist Bhagyalakshmi
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…