ബെംഗളൂരു: കാപ്പിത്തോട്ടത്തിൽ കാട്ടുപന്നിക്കായി വെച്ച കെണിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ചിക്കമഗളുരു കൊട്ടിഗെഹര-ബാലൂർ മെയിൻ റോഡിലാണ് സംഭവം. ഗ്രാമീണർ കാട്ടുപന്നികളെ പിടിക്കാൻ ഒരുക്കിയ കെണിയിൽ പുള്ളിപ്പുലി കുടുങ്ങിയതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
കാപ്പിത്തോട്ടത്തിന് സമീപം കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ ഇവയെ പിടികൂടാൻ പ്രദേശവാസികൾ കെണികൾ സ്ഥാപിക്കുന്നത് പതിവാണ്. വെള്ളിയാഴ്ച രാവിലെയാണ് പുള്ളിപ്പുലിയെ കണ്ടത്. ഇതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മുദിഗെരെയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൂട്ടിനുള്ളിലുള്ള ചെമ്പ് കമ്പികൊണ്ടുള്ള കെണി കഴുത്തിൽ മുറുകി ചത്തതാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കാപ്പിത്തോട്ടത്തിന്റെ ഉടമയ്ക്കെതിരേ വനംവകുപ്പ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Leopard caught in cage stated for boar
ഹൈദരാബാദ്: ആന്ധ്രാ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി…
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം…
ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി)…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. എൻ.എസ്.…
കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ്…
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…