ബെംഗളൂരു: ദക്ഷിണ കന്നഡയിൽ നിന്നും കാണാതായ കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. മാർച്ച് 28 മുതൽ കാണാതായ പദ്മനാഭ സാമന്തിൻ്റെ (34) മൃതദേഹമാണ് വാമദപടവുവിലെ കാടിനുള്ളിലുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സാമന്ത് തിമരദ്ദ ഗ്രാമത്തിലെ താമസക്കാരനാണ്. ജില്ലയിലെ പിന്നാക്ക വിഭാഗ യൂണിറ്റ് വൈസ് പ്രസിഡൻ്റായിരുന്നു. മംഗളൂരുവിൽ കാറ്ററിംഗ് ജോലി ചെയ്തിരുന്ന സാമന്ത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രമാണ് വീട്ടിൽ വന്നിരുന്നത്.
മാർച്ച് 28 ന് പലതവണ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാൽ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാമന്തിന്റെ മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
The post കാണാതായ കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്…
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…
തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.…