കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. സ്കൂളിലേക്ക് പോയ കുട്ടിയുടെ മൃതദേഹമാണ് ഓടയില്‍ കണ്ടെത്തിയത്. ബിഹാറിലെ ദിഘ നഗരത്തിലെ ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിനു തീയിട്ടു.
തലേദിവസം സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരികെ എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം സ്‌കൂളിലെത്തി അന്വേഷിച്ചു. എന്നാല്‍ അതിനെക്കുറിച്ച് അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി.
സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം സ്‌കൂളിന് തൊട്ടടുത്ത ഓടയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും റോഡുകള്‍ തടഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ സ്‌കൂള്‍ പരിസരവും അടിച്ചുതകര്‍ക്കുകയായിരുന്നു.
തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ 15 കാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നല്‍കും.…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന്…
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ…
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. ഗ്രാമിന്…
വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ…
മുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. വെള്ളിയാഴ്ച…