ഗ്യാങ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം മന്ത്രി ആര്‍സി പൗഡ്യാലിന്റെ മൃതദേഹം പശ്ചിമ ബംഗാളിലെ കനാലില്‍ കണ്ടെത്തി. കാണാതായി ഒന്‍പത് ദിവസത്തിന് ശേഷം സിലിഗുഡിക്ക് സമീപമുള്ള ടീസ്റ്റ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മരണത്തിൽ മുഖ്യമന്ത്രി പി.എസ്. തമാങ് അനുശോചിച്ചു. വാച്ച്, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
സിക്കിമിലെ പക്യോങ് ജില്ലയിലെ ചോട്ടാ സിങ്താമില്‍ നിന്ന് ജൂലൈ ഏഴിനാണ് 80കാരനായ മുന്‍ മന്ത്രിയെ കാണാതായത്. അദ്ദേഹത്തെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. മരണത്തില്‍ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദ്യ സിക്കിം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാൽ പിന്നീട് വനം വകുപ്പ് മന്ത്രിയായി. 70 കളുടെ അവസാനത്തിൽ റൈസിംഗ് സൺ എന്ന പാർട്ടി രൂപീകരിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്.
<br>
TAGS : SIKKIM,
SUMMARY : Body of missing former Sikkim minister found in canal in West Bengal
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…