Categories: NATIONALTOP NEWS

കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; ഹൈ കമ്മിഷണറേയും നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും വിവിധ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാൻ ഇന്ത്യയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ട്രൂഡോ സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്ന് ഇന്ത്യ കനേഡിയന്‍ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി അറിയിച്ചു. ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജാര്‍ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെയാണ് ബന്ധം വീണ്ടും വഷളായത്.

ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും അടിസ്ഥാനമില്ലാതെ ലക്ഷ്യംവെക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കനേഡിയൻ പ്രതിനിധിയെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തീവ്രവാദത്തിൻ്റെയും അക്രമത്തിൻ്റെയും അന്തരീക്ഷത്തിൽ ട്രൂഡോ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കനേഡിയൻ സർക്കാരിൻ്റെ പ്രതിബദ്ധതയിൽ ഇന്ത്യയ്ക്ക് വിശ്വാസമില്ല. ഇന്ത്യയ്‌ക്കെതിരായ തീവ്രവാദത്തിനും അക്രമത്തിനും വിഘടനവാദത്തിനും ട്രൂഡോ സർക്കാരിൻ്റെ പിന്തുണയ്‌ക്ക് മറുപടിയായി തുടർനടപടികൾ സ്വീകരിക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാനഡ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. കാനഡയുടെ ആരോപണം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യയുമായി ബന്ധപ്പെട്ട വിഘടന-തീവ്രവാദവുമായി ബന്ധമുള്ളവരെ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്നും ഇന്ത്യ ആരോപിച്ചിട്ടുണ്ട്.

TAGS: INDIA | CANADA
SUMMARY: We have no faith in, India withdraws High Commissioner from Canada

Savre Digital

Recent Posts

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച്‌ രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…

33 minutes ago

ഹരിപ്പാട് ആനയുടെ കൊമ്പിലിരുത്തിയ കൈക്കുഞ്ഞ് നിലത്തുവീണ സംഭവം; അച്ഛൻ അറസ്റ്റില്‍

ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…

1 hour ago

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…

2 hours ago

ചൊവ്വയില്‍ എട്ട് അസാധാരണ ഗുഹകള്‍ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…

3 hours ago

ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…

4 hours ago

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

5 hours ago