ടൊറന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞ് 19 പേർക്ക് പരുക്ക്. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് പേരെ ഹെലികോപ്റ്റർ ട്രോമ സെൻ്ററുകളിലേക്ക് മാറ്റി. പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്തിൽ 80 പേർ ഉണ്ടായിരുന്നു, അവരെയെല്ലാം ഒഴിപ്പിച്ചു. ടോറൻ്റോ പിയേഴ്സൺ ഇൻ്റർ നാഷനൽ എയർപോർട്ട് കടുത്ത മഞ്ഞു മൂടിനിലയിലായിരുന്നു . വിമാനം ലാൻഡ് ചെയ്യുന്നതിനും തൊട്ടുമുമ്പ് കടുത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രകാരം, പ്രാദേശിക സമയം ഏകദേശം 2:45 ന് ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 തലകീഴായി മറിയുകയായിരുന്നു.
അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ള ഡെൽറ്റ വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അപകടം കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. മിക്കയാത്രക്കാരും സുരക്ഷിതരാണെന്നും സാഹചര്യം താൻ നിരീക്ഷിച്ചു വരികയാണെന്നും കാനഡ ഗതാഗത മന്ത്രി അനിത ആനന്ദ് പറഞ്ഞു.
<BR>
TAGS : PLANE CRASH | CANADA
SUMMARY : Plane flips over while landing in Canada, 19 injured
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…