Categories: KERALATOP NEWS

കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; കേസെടുത്ത് പോലീസ്

കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്ദമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്.

കാന്തപുരത്തിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമത്തിലൂടെ വ്യാജ അറിയിപ്പുകളും പ്രസ്താവനകളും നല്‍കുന്നതിനെതിരെയാണ് മര്‍കസ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. വ്യാജ പ്രസ്താവനകളുടെ പകര്‍പ്പുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിരുന്നത്.

ഇത്തരം വ്യാജ അറിയിപ്പുകള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കും പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കുമെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വ്യാജ പ്രസ്താവനകള്‍ക്കെതിരെ മര്‍കസ് ഔദ്യോഗിക വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പകര്‍പ്പും പരാതിയോടൊപ്പം നല്‍കിയിരുന്നു.

ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പ് സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡ്, സീല്‍ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജമായി സൃഷ്ടിക്കുകയും സാമൂഹിക മാധ്യമത്തില്‍ നല്‍കിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

The post കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; കേസെടുത്ത് പോലീസ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഇൻഡിഗോ പ്രതിസന്ധി: നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…

10 minutes ago

‘സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ല’; പോലിസിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…

1 hour ago

നടിയെ ആക്രമിച്ച കേസ്: പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…

2 hours ago

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിൻ ആൻ്റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി; ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള: മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…

4 hours ago

ഹാല്‍ സിനിമ; കേന്ദ്രസര്‍ക്കാരിന്റെയും കാത്തലിക് കോണ്‍ഗ്രസിന്റെയും അപ്പീല്‍ തള്ളി

കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…

5 hours ago