LATEST NEWS

ഹാല്‍ സിനിമ; കേന്ദ്രസര്‍ക്കാരിന്റെയും കാത്തലിക് കോണ്‍ഗ്രസിന്റെയും അപ്പീല്‍ തള്ളി

കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. രണ്ടു തവണ സിനിമ കണ്ടതിന് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. സിനിമയിലെ മൂന്ന് രംഗങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ ഹർജിയിലാണ് തീരുമാനം.

സിനിമ മത സൗഹാർദം തകർക്കുന്നതാണെന്നും പ്രദർശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് കത്തോലിക്ക കോണ്‍ഗ്രസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ക്രൈസ്തവരേയും താമരശേരി ബിഷപ്പിനേയും സിനിമയിലൂടെ അപമാനിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇത്തരം രംഗങ്ങള്‍ മാറ്റാതെ തന്നെ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീല്‍. ഇതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് സിനിമ വീണ്ടും കണ്ടത്.

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയുടെ ഇതിവൃത്തം മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഒരു ഡസനോളം കട്ടുകള്‍ നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം ചോദ്യംചെയ്ത് നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖും നല്‍കിയ ഹരജിയിലായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാന്‍ തയ്യാറാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതും കണക്കിലെടുത്തായിരുന്നു ഉത്തരവ്. ക്രിസ്ത്യന്‍ സമുദായത്തെയും താമരശ്ശേരി ബിഷപ്പ് ഹൗസിനെയും പ്രതിപാദിക്കുന്ന സിനിമയിലെ മൂന്ന് സീനുകള്‍ക്ക് സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയതിനെയാണ് കാത്തലിക് കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയത്.

SUMMARY: Hall Cinema; Appeal of Central Government and Catholic Congress dismissed

NEWS BUREAU

Recent Posts

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…

36 minutes ago

മംഗളൂരു-ചെന്നൈ റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ പ്രഖ്യാപിച്ച് റെയില്‍വേ. മേയ്‌ നാലു…

54 minutes ago

നിതിൻ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാർ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…

3 hours ago

ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ല: സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: ലി​വിം​ഗ് ടു​ഗ​ദ​ര്‍ ബ​ന്ധ​ത്തി​ല്‍ നി​ന്നും ഒ​രാ​ള്‍ പി​ന്മാ​റു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ലെ​ന്നും സ്ത്രീ​പീ​ഡ​നം ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. ലി​വ്-​ഇ​ന്‍ ബ​ന്ധം ത​ക​രു​ന്ന​ത്…

3 hours ago

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരുക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…

4 hours ago

കാസറഗോഡ് നാലരവയസുകാരനെ പാമ്പ് കടിച്ചു: നില ഗുരുതരം

കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…

4 hours ago