ബെംഗളൂരു: കാമുകിയുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വിരാട് നഗർ സ്വദേശി മൈക്കിൾ രാജ് എന്നയാളാണ് പിടിയിലായത്. കാമുകിയുടെയും തന്റെയും ബന്ധത്തിന് ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്ന് രാജ് പോലീസിനോട് പറഞ്ഞു. 27കാരിയായ കാമുകി വീട്ടിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു സംഭവം.
ജോലിക്ക് പോയി തിരിച്ചെത്തിയ യുവതി കുട്ടിയെ തലയിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിലായ നിലയിലാണ് കണ്ടത്. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ യുവതി പോലീസിൽ പരാതി നൽകി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
യുവാവ് കുട്ടിയെ മർദിക്കുന്നത് കണ്ടതായി അയൽക്കാരാണ് പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് ബൊമ്മനഹള്ളി പോലീസ് രാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ബൊമ്മനഹള്ളിയിലെ ഗാരേജിലാണ് രാജ് ജോലി ചെയ്തിരുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ കുഞ്ഞിൻ്റെ അമ്മ ഗാരേജിന് എതിർവശത്താണ് താമസിച്ചിരുന്നത്. രാജും യുവതിയും തമ്മിൽ അടുപ്പത്തിലാവുകയും ആറുമാസം മുമ്പ് ബൊമ്മനഹള്ളിയിലെ വിരാട് നഗറിലെ ഫ്‌ളാറ്റിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
TAGS: BENGALURU UPDATES | CRIME
SUMMARY: Man held for ‘killing’ girlfriend’s three-year-old child in Bengaluru
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…