തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംഗ്. ബയോടെക്‌നോളജി ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് സീനിയർ വിദ്യാർഥികൾ തന്നെ റാഗ് ചെയ്തതായി പരാതി നൽകിയിരിക്കുന്നത്. പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലുമാണ് പരാതി നൽകിയിരുന്നത്.
മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. ബിൻസിനെ യൂണിറ്റ് റൂമിൽ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംഗ് കമ്മിറ്റിയാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.
<BR>
TAGS : RAGGING | THIRUVANATHAPURAM
SUMMARY : Ragging in Karyavattom Govt. College; Complaint against seven people
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…