Categories: KARNATAKATOP NEWS

കാര്‍വാർ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു

ബെംഗളൂരു: കാര്‍വാർ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു. കാര്‍വാറിനെയും ഗോവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളി പാലമാണ് ബുധനാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെ തകര്‍ന്നത്. ഈ സമയം പാലത്തിലൂടെ കടന്നു പോവുകയായിരുന്ന ലോറി പുഴയില്‍ വീഴുകയായിരുന്നു.

അപകടത്തില്‍ പെട്ട ലോറി ഡ്രൈവറെ പിന്നീട് പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുരുകന്‍ (37) ആണ് രക്ഷപ്പെട്ടത്. 40 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. ദേശീയപാത 66-ന്റെ വികസനത്തിനായി ഇവിടെ പുതിയ പാലം പണിതിരുന്നെങ്കിലും ഒരു ഭാഗത്തേക്കുള്ള ഗതാഗതം പഴയ പാലം വഴി ആയിരുന്നു. അപകടത്തെ തുടർന്ന് പുതിയ പാലത്തിന്റെയും സുരക്ഷാ പരിശോധന നടത്തിവരികയാണ്. ഈ റൂട്ടിലെ ഗതാഗതം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.

 

TAGS: KARNATAKA | BRIDGE COLLAPSE
SUMMARY: Kali river bridge in Karnataka’s Karwar collapses

Savre Digital

Recent Posts

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

6 hours ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

6 hours ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

7 hours ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

7 hours ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

8 hours ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

8 hours ago