കോഴിക്കോട്: നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു. കാർ യാത്രക്കാരന് പരുക്ക്. ചേവായൂർ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. പോക്കറ്റ് റോഡില്‍നിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാർ സമീപത്തുള്ള വീടിന്റെ മതില്‍ തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു.
തലകീഴായി വീണകാർ കിണറിന്റെ ഇരുമ്പുനെറ്റില്‍ തങ്ങി നിന്നു. കാറിനുള്ളില്‍ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ പരുക്ക് ഗുരുതരമല്ല.
TAGS : CAR | ACCIDENT | KOZHIKOD
SUMMARY : Car overturns into a well and has an accident
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…
ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ…
തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. ജനുവരി…