ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ സത്പുലി സിലോഗി ഗുംഖലിനടുത്തുള്ള ദ്വാരിഖലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഡല്‍ഹി സ്വദേശികളായ വിനോദ് സിംഗ് നേഗി (59), ഭാര്യ ചമ്പ ദേവി (57), മകന്‍ ഗൗരവ് (26) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് പൗരി ജില്ലയിലെ കുത്തര്‍ഗാവിലുള്ള തറവാട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോടെ 300 മീറ്റര്‍ ആഴമുള്ള തോട്ടിലേക്ക് വാഹനം മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടവിവരം ലഭിച്ചയുടൻ പോലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ തോട്ടില്‍ നിന്നും എടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
<BR>
TAGS : ACCIDENT | UTTARAKHAND
SUMMARY : Three members of the family died after the car fell into the ditch
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…