Categories: KERALATOP NEWS

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ മൂന്നാമൻ കൂടി പിടിയിലായി

കാസറഗോഡ്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ ആണ് പിടിയിലായത്.

രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പോലിസ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.വെളളിയാഴ്ച രാവിലെയാണ് നബീലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൊസൈറ്റി സെക്രട്ടറി രതീശന്‍, കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൂന്നാമനെക്കുറിച്ച് വിവരം കിട്ടിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 34 വയസുകാരനായ നബീല്‍ പിടിയിലായത്. ആദൂര്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കാറഡുക്ക സൊസൈറ്റി തട്ടിപ്പിലെ രണ്ട് കോടി രൂപ ഇയാളുടെ അക്കൗണ്ടിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ആദ്യം പിടിയിലായ ജബ്ബാർ വഴിയാണ് രണ്ട് കോടി രൂപ ഇയാളുടെ അക്കൗണ്ടിലെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

 

 

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

5 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

6 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

6 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

6 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

9 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

9 hours ago