കാസറഗോഡ്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ ആണ് പിടിയിലായത്.
രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പോലിസ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.വെളളിയാഴ്ച രാവിലെയാണ് നബീലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൊസൈറ്റി സെക്രട്ടറി രതീശന്‍, കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൂന്നാമനെക്കുറിച്ച് വിവരം കിട്ടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 34 വയസുകാരനായ നബീല്‍ പിടിയിലായത്. ആദൂര്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കാറഡുക്ക സൊസൈറ്റി തട്ടിപ്പിലെ രണ്ട് കോടി രൂപ ഇയാളുടെ അക്കൗണ്ടിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ആദ്യം പിടിയിലായ ജബ്ബാർ വഴിയാണ് രണ്ട് കോടി രൂപ ഇയാളുടെ അക്കൗണ്ടിലെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…