Categories: KERALATOP NEWS

കാറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍

പാലക്കാട്‌: ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വച്ച്‌ സര്‍വീസ് റോഡിലൂടെ കാറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍. കഞ്ചിക്കോട് നടന്ന സംഭവത്തില്‍ പാലക്കാട് കസബ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. ദൃശ്യങ്ങള്‍ എം വി ഡിയും പോലീസും ശേഖരിച്ചിരുന്നു.

മറ്റൊരു യുവാവിന്റെ വാഹനം ഒരു കാര്യത്തിന് കൊണ്ടുപോയ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വാഹനം ദുരുപയോഗം ചെയ്തത്. വലിയ ശബ്ദത്തില്‍ പാട്ട് വെച്ചുകൊണ്ട് മലമ്പുഴ, കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലെ സര്‍വീസ് റോഡിലൂടെയായിരുന്നു യാത്ര. സംഘത്തില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയായവരാണ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം കോടതിയില്‍ ഹാജരാക്കും. മോട്ടോര്‍ വാഹന വകുപ്പിനോട് കൂടുതല്‍ നടപടി ആവശ്യപ്പെടുമെന്ന് കസബ സി ഐ അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Four people, including minors, arrested for performing stunts in a car

Savre Digital

Recent Posts

എസ്.ഐ.ആർ ഡ്യൂ​ട്ടി​യു​ടെ സ​മ്മ​ർ‌​ദ്ദ​മെ​ന്ന് ആ​രോ​പ​ണം; കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…

22 minutes ago

ആനന്ദ് കെ തമ്പി ബിജെപി പ്രവര്‍ത്തകനല്ല; വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം

തി​രു​വ​ന​ന്ത​പു​രം: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നംനൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ന​ന്ദി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ്. സ്ഥാ​നാ​ർ​ഥി…

43 minutes ago

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്‌‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…

53 minutes ago

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…

2 hours ago

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…

3 hours ago

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…

4 hours ago