മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി. ഷിൻഡെയുടെ കാറ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാവിലെ ഗുർഗാവോണിലെയും ജെ.ഐ മാർഗിലെയും പോലീസ് സ്റ്റേഷനുകളിലും മന്ത്രാലയ കൺട്രോൾ റൂമിലുമാണ് സന്ദേശം ലഭിച്ചത്.
ഭീഷണിയെ തുടർന്ന് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിൽ രേഖ ശർമയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർക്കൊപ്പം ഷിൻഡെയും എത്തിയിരുന്നു. ഫെബ്രുവരി 11ന് ഷിൻഡെക്കും മകനും എം.പിയുമായ ശ്രീകാന്ദ് ഷിൻഡെക്കും നേരെ വധഭീഷണിയുണ്ടായിരുന്നു. സാമൂഹിക മാധ്യമമായ എക്സ് വഴിയുള്ള വധഭീഷണിയിൽ 19 വയസുകാരനായ കോളേജ് വിദ്യാർഥിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
TAGS: NATIONAL
SUMMARY: Death threat yet again to Shinde
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…