Categories: KARNATAKATOP NEWS

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു. ചാമരാജനഗർ കൊല്ലെഗൽ താലൂക്കിലെ ചിക്കിന്തുവാടിക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. മാലെ മഹാദേശ്വര്‍ ഹിൽസ് സന്ദര്‍ശിക്കുന്നതിനിടെ ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. മൈസൂരു സ്വദേശികളായ നികിത, ശ്രീലക്ഷ്മി, മാണ്ഡ്യയില്‍ നിന്നുള്ള സുഹാസ്, നിതിന്‍, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവരാണ് മരിച്ചത്. ഇവരില്‍ നാലുപേര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും, മറ്റൊരാൾ മൈസൂരുവിലെ എംഐടി കോളേജിലെ ഡിപ്ലോമ വിദ്യാര്‍ഥിയുമാണ്.

അഞ്ച് പേരും കൊല്ലെഗലില്‍ നിന്ന് മഹാദേശ്വര ഹിൽസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ട്രക്ക് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കൊല്ലെഗൽ പോലീസ് കേസെടുത്തു.

TAGS: ACCIDENT | KARNATAKA
SUMMARY: Five friends visiting Male Mahadeshwar Hills killed in road accident

Savre Digital

Recent Posts

ദേവസ്വം ബോര്‍ഡ് വിവാദം; ഗവര്‍ണറെ കാണുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…

31 minutes ago

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയിനെ തിരഞ്ഞെടുത്തു

ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച്‌ ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…

57 minutes ago

ഹരിയാനയില്‍ വ്യാപക വോട്ടുകൊള്ള; വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…

2 hours ago

മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്; പാട്ടിലൂടെ മറുപടി നല്‍കുമെന്ന് വേടന്‍

കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…

2 hours ago

ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ: ദുല്‍ഖറടക്കം 3 പേര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…

4 hours ago

ജിം ട്രെയിനര്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…

4 hours ago