മുംബൈ നഗരത്തില്‍ തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും അതിശക്തമായ കാറ്റിലും വ്യാപക നാശം. ഘഡ്കോപാറിൽ കൂറ്റൻ ഇരുമ്പ് പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് പതിച്ചു നാലുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 67 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകീട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം. 50 മുതല്‍ 60 വരെ ആളുകള്‍ കൂറ്റന്‍ ബോര്‍ഡിനടിയില്‍ കുടുങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.
അതിശക്തമായ പൊടിക്കാറ്റ് വീശിയതോടെ നിരവധി മരങ്ങളും നിർമിതികളും നിലംപതിച്ചു. ഇതോടെ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ ഗതാഗതം താറുമാറായി. ഘഡ്കോപാറിനു പുറമേ ദാദർ, കുർല, മഹിം, മുലുന്ദ്, വിക്രോറി എന്നിവിടങ്ങളിലും മഴയും അതിശക്തമായ കാറ്റും അനുഭവപ്പെട്ടു. തെക്കൻ മുംബൈയിൽ നേരിയ മഴ ലഭിച്ചപ്പോൾ താനെ, അമ്പർനാഥ്, ബഡ്ലാപുർ, കല്യാൺ, ഉല്ലാസ്നഗർ എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റ് വീശിയടിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയിട്ടുണ്ട്.
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…