ബെംഗളൂരു: കാളവണ്ടിയുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഹാവേരി റാണെബെന്നൂർ താലൂക്കിലെ ഗുഡഗുർ ക്രോസിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ശശികുമാർ ഉപ്പാർ (25), ആകാശ് ബിരാദാർ (23), ദർശൻ (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് കാളവണ്ടി ഇടിക്കുകയായിരുന്നു.
ഹനുമാനമട്ടിയിൽ നിന്ന് മൈലാര മേളയിലേക്ക് മൂവരും ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. ദർശനും ആകാശും മൂന്നാം വർഷ ബിഎസ്‌സി വിദ്യാർഥികളായിരുന്നു, ശശികുമാർ ഹനുമാനമട്ടിയിലെ ഹോട്ടൽ ജീവനക്കാരനാണ്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. സംഭവത്തിൽ റാണെബെന്നൂർ റൂറൽ പോലീസ് കേസെടുത്തു.
TAGS: BIKE ACCIDENT
SUMMARY: Three youth dies as bike collides with bullock cart
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…