ലഖ്‌നൗ: ഓണ്‍ലൈനിലൂടെ ഓർഡർ ചെയ്ത ആപ്പിള്‍ ഐഫോണ്‍ നല്‍കാനത്തെിയ ഡെലിവെറി എക്സിക്യൂട്ടീവിനെ കൊന്നു. ഉത്തർപ്രദേശിലെ ലഖ്നൗവില്‍ സെപ്റ്റംബർ 23നായിരുന്നു സംഭവം. മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നല്‍കാതിരിക്കാൻ വേണ്ടിയാണ് ഡെലിവെറി എക്സിക്യൂട്ടീവിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു.
‘ഗജാനൻ എന്ന വ്യക്തിയാണ് ഫ്ലിപ്പ്കാർട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ ഓർഡർ ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവെറി പേയ്മെൻ്റ് ഓപ്ഷനായിരുന്നു ഇയാള്‍ തെരഞ്ഞെടുത്തത്. ഭരത് സാഹു എന്ന ഡെലിവറി എക്സിക്യൂട്ടീവ് ഫോണ്‍ നല്‍കാൻ ഗജാനൻ്റെ വീട്ടിലെത്തി. തുടർന്ന് പ്രതിയും കൂട്ടാളിയും ചേർന്ന് ഡെലിവറി ഏജൻ്റിനെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു.’- ഡിസിപി ശശാങ്ക് സിങ് പറഞ്ഞു.
രണ്ട് ദിവസമായിട്ടും ഭരതിനെ കാണാതായതോടെ കുടുബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ഭരതിൻ്റെ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പിന്തുടർന്നാണ് പോലീസ് പ്രതികളിലേക്കെത്തിയത്. അധികൃതർ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
TAGS : UTHERPRADHESH | CRIME
SUMMARY : iPhone ordered as cash on delivery; The delivery boy who came with the phone was killed and thrown into the canal
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…