കാസറഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന് കെ. മണികണ്ഠന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ ഇട്ട കമന്‍റിന് താഴെ അശ്ലീല ചുവയോടെ കമന്‍റിട്ട മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. നിയാസ് മലബാരി, ജോസഫ് ജോസഫ്, ഹാസിം എളമ്പയൽ എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് ഐ.ഡികൾക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. മൈലാട്ടി കൊളത്തിങ്കാലിലെ എം. കൃപേഷ് (25) നൽകിയ പരാതിയിലാണ് കേസ്. ക
ഴിഞ്ഞ വർഷം അവസാനവും ഈ മാസം ആദ്യവുമായാണ് കമന്‍റിട്ടത്. അങ്ങേയറ്റം അശ്ലീല കമന്‍റിട്ട് ശല്യമുണ്ടാക്കിയെന്നാണ് കേസ്. കൃപേഷ് നൽകിയ പരാതി പോലീസ് കോടതിയിൽ സമർപ്പിച്ച് ഹോസ്ദുർഗ് കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്.
<BR>
TAGS : CASE REGISTERED
SUMMARY : Kasaragod District Panchayat President’s Facebook comment contains obscene remarks; Case filed against three people
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…
ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…