LATEST NEWS

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ പാർക്കുകളിലേക്കും തടാകങ്ങളിലേക്കും ഡിസംബർ 31ന് വൈകുന്നേരം 6 മണിക്ക് ശേഷം പ്രവേശനം താൽക്കാലികമായി നിയന്ത്രിക്കും.പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടി അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത്.സാധാരണ ദിവസങ്ങളിൽ രാത്രി 10 വരെയാണ് പാർക്കുകൾ പ്രവർത്തിക്കുന്നത്.

അനിഷ്ട‌ സംഭവങ്ങൾ തടയാൻ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനമുൾപ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തും. നഗരത്തിലെ പ്രധാന പുതുവത്സരാഘോഷ കേന്ദ്രമായ എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗർ എന്നിവിടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വരികയാണ്. സാധ്യമാകുന്നിടത്തെല്ലാം ക്യാമറകൾ പോലീസ് കമാൻഡ് സെന്ററുമായി ബന്ധിപ്പിക്കും. കൂടുതൽ പോലീസുകാരെയും വിന്യസിക്കും.

പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട് ഇത്തവണ. ഹോട്ടലുകൾ, പബ്ബുകൾ, ക്ലബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് നിരവധി നിർദ്ദേശങ്ങൾ ഇതിനകം പോലീസ് നൽകിയിട്ടുണ്ട്. പരിപാടികളുടെ സംഘാടകർ എല്ലാ നിർബന്ധിത അനുമതികളും നേടണമെന്നും നിശ്ചിത സമയക്രമം കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ബാറുകളും റസ്റ്ററന്റുകളും പുലർച്ചെ 1ന് ശേഷം പ്രവർത്തിക്കരുതെന്ന് കർശന നിർദേശമുണ്ട്. വിനോദ പരിപാടികളിൽ മതം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് പരാമർശിക്കുന്ന കാര്യങ്ങൾക്കും വിലക്കുണ്ട്. സ്ഥാപനങ്ങളിലെ അഗ്നിരക്ഷാ ഉപകരണങ്ങളും അടിയന്തര ഉപകരണങ്ങളും പ്രവർത്തനക്ഷമമാണെന്നും ജീവനക്കാർക്ക് പ്രാഥമിക പ്രതികരണ നടപടികളിൽ പരിശീലനം നൽകണമെന്നും നിർദേശമുണ്ട്.
SUMMARY: New Year celebrations in Bengaluru under strict restrictions

 

NEWS DESK

Recent Posts

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…

8 minutes ago

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…

41 minutes ago

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26…

59 minutes ago

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

2 hours ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…

2 hours ago

ഉറങ്ങിക്കിടക്കവെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…

3 hours ago