Categories: SPORTSTOP NEWS

കിടിലൻ തിരിച്ചുവരവുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനെ തകർത്തത് മൂന്ന് ഗോളുകൾക്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്.

ഗോൾരഹിത ആദ്യ പകുതിക്കു ശേഷം 62-ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളാണ് കേരളത്തെ മുന്നിലെത്തിച്ചത്. തുടർന്ന് 80-ാം മിനിറ്റിൽ നോവയും 90-ാം മിനിറ്റിൽ അലെക്സാണ്ടർ കോഫും മൊഹമ്മദൻസിന്റെ വലകുലുക്കി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലെക്ക് തിരികെയെത്തുന്നത്.

താത്കാലിക പരിശീലകൻ ടി.ജി പുരുഷോത്തമനു കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങിയത്. കോച്ച് മിഖായേൽ സ്റ്റാറെയെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു ബ്ലാസ്റ്റേഴ്സിനിത്. തുടര്‍ച്ചയായ തോല്‍വികളില്‍ നട്ടംതിരിഞ്ഞ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാണ് ഈ വിജയം.

TAGS: SPORTS | FOOTBALL
SUMMARY: Kerala blasters beats mohammadans in a giant comeback

Savre Digital

Recent Posts

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

9 minutes ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

1 hour ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

2 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

3 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

4 hours ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

5 hours ago