ബെംഗളൂരു: തെക്കന്‍ കുടകിലെ ഹത്തൂര്‍ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പച്ചക്കറി കയറ്റിവന്ന ലോറിയും ഒമിനി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബി. ഷെട്ടഗേരി ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ഡി. പുണ്ഡരീകാക്ഷയുടെ ഭാര്യ ലളിത (70), മകന്‍ സുദര്‍ശന (42) എന്നിവരാണ് മരിച്ചത്.
മൈസൂരുവിലേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയും ഗോണിക്കോപ്പലിൽ നിന്ന് ബി. ഷെട്ടിഗേരിയിലേക്ക് വരികയായിരുന്ന ഓമ്‌നി കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : ACCIDENT | KODAGU
SUMMARY : Car accident in Kodagu; Tragedy for mother and son
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…