ബെംഗളൂരു: കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഗിരീഷിന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം. പ്രതി ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി തലപ്പുഴയിൽ ഒളിവിൽ കഴിയുകയാണെന്ന് വ്യക്തമായതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കുടുംബത്തെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ രാമരാജന്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.
TAGS: CRIME | KARNATAKA
SUMMARY: Man from wayanad arrested for killing four of a family
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…