LATEST NEWS

നെഞ്ചിൽ അണുബാധ; ശരദ് പവാര്‍ ആശുപത്രിയില്‍

മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന്‌ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്.

പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചിലെ അണുബാധയും നിർജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാൻസറിനെ അതിജീവിച്ച നേതാവാണ് ശരദ് പവാർ. ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശരദ് പവാർ വീല്‍ചെയറില്‍ ഇരുന്നാണ് സത്യപ്രതിജ്ഞ ചെയ്തത്.

അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് ബാരാമതിയില്‍ നാളെ നടക്കാനിരിക്കെ ശരദ് പവാറിന് വോട്ട് ചെയ്യാൻ കഴിഞ്ഞേക്കില്ല. 1967 മുതല്‍ പവാർ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല.

SUMMARY: Chest infection; Sharad Pawar hospitalized

NEWS BUREAU

Recent Posts

മുണ്ടത്തിക്കോട് അപകടം: പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടർ.…

22 minutes ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…

2 hours ago

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…

2 hours ago

തീരാനോവായി ആ 26 ജീവനുകൾ; പഹൽഗാമിലെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…

3 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…

4 hours ago

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…

4 hours ago