ബെംഗളൂരു: കുടുംബവഴക്ക് കാരണം രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കൊടിഗെഹള്ളിയിലാണ് സംഭവം. വീട്ടമ്മയായ കുസുമ (35), ആറുവയസ്സുള്ള മകൻ ശ്രേയൻ, ഒരു വയസ്സുള്ള ഒമ്പത് മാസം പ്രായമുള്ള മകൾ ചാർവി എന്നിവരാണ് മരിച്ചത്.
കുസുമയുടെ ഭർത്താവും അക്കൗണ്ടൻ്റായ സുരേഷ്, സംഭവം നടക്കുമ്പോൾ ജോലിസ്ഥലത്തായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 2015ൽ വിവാഹിതരായ ഇരുവരും കുടുംബത്തോടൊപ്പം കൊടിഗെഹള്ളിയിലാണ് താമസിച്ചിരുന്നത്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായതായി അയൽക്കാർ പറഞ്ഞു.
ഇതേതുടർന്നാണ് മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. പോലീസ് ഇവരുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികൾ അല്ലെന്നും, ജീവിതം അവസാനിപ്പിക്കുകയാണെന്നും കത്തിലുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Bengaluru woman kills her 2 children and dies by suicide
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…