ബെംഗളൂരു: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന മും ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി. വ്യാഴാഴ്ചയായിരുന്നു ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഉത്തരവിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇതോടെ ഉത്തരവ് പിൻവലിക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
തങ്ങളും മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കാം. തിരുത്തലുകൾക്ക് എപ്പോഴും അവസരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും നിലവിലെ ഉത്തരവ് റദ്ദാക്കുന്നുവെന്നും ബെഞ്ച് അറിയിച്ചു. തുടർന്ന് കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകുകയും ചെയ്തു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ കാണുന്നത് കുറ്റകരമല്ലെന്നും അവ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശിക്ഷ ബാധകമാണെന്നായിരുന്നു കോടതിയുടെ വിധി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ കാണുന്ന വ്യക്തിക്കെതിരെ ഐ.ടി നിയമത്തിലെ സെക്ഷൻ 67 ബി പ്രകാരം കുറ്റം ചുമത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ. ഇനായത്തുള്ള സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
TAGS: KARNATAKA | HIGHCOURT
SUMMARY: Highcourt cancels verdict on watching child porn given previously
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…