ന്യൂഡൽഹി: കുട്ടികൾ മാതാപിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ലെന്നും അവരെ തടവിലിടാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്നും സുപ്രീംകോടതി. മകൾ അവരുടെ ഇഷ്‌ടപ്രകാരം വിവാഹം കഴിച്ച യുവാവിനെതിരെ മാതാപിതാക്കൾ നൽകിയ കേസ് റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധി ശരിവച്ചാണ് ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചിന്റെ വിമർശം.
വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന മാതാപിതാക്കളുടെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി വിവാഹം അംഗീകരിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
‘പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നു. കുട്ടിയെ തടവിലിടാൻ അവകാശമില്ല. സ്വന്തം കുട്ടിയെ കേവലം സ്ഥാവര ജംഗമ സ്വത്തായി മാത്രമാണ് നിങ്ങൾ കാണുന്നത്. എന്നാൽ കുട്ടികളെ അങ്ങനെ കാണാനാകില്ല’-ചീഫ് ജസ്‌റ്റിസ് രൂക്ഷവിമർശമുന്നയിച്ചു.
മഹിദ്പൂർ സ്വദേശിക്കെതിരെയാണ് മാതാപിതാക്കൾ തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ആരോപിച്ച് കേസ് നൽകിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് കണ്ടെത്തിയ ഹൈക്കോടതി ഭർത്താവിനെതിരായ എഫ്‌ഐആർ റദ്ദാക്കിയിരുന്നു.
<BR>
TAGS : SUPREME COURT
SUMMARY : Children are not chattel; Supreme Court with a critical observation
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…