ബെംഗളൂരു: കുട്ടികളെ ഒന്നിലധികം ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻഇപി) ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപിയും ഇൻഫോസിസ് സ്ഥാപകയുമായ സുധാ മൂർത്തി. തനിക്ക് 8 ഭാഷകൾ അറിയാമെന്നും ഒന്നലധികം ഭാഷകൾ പടിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ അറിവ് സമ്പാദിക്കാൻ കഴിയുമെന്നും സുധ മൂർത്തി അഭിപ്രയപ്പെട്ടു. ത്രിഭാഷാ നയത്തിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് സുധാമൂർത്തിയുടെ പ്രതികരണം.
ഒരു വ്യക്തി വിവിധ ഭാഷകൾ സ്വായത്തമാക്കണമെന്നാണ് വിശ്വസിക്കുന്നത്. ഒരാൾക്ക് ഒന്നിലധികം ഭാഷകൾ പഠിക്കാൻ കഴിയും. തനിക്ക് തന്നെ 7-8 ഭാഷകൾ അറിയാം. അതിനാൽ കൂടുതൽ ഭാഷകൾ പഠിക്കുന്നത് ആസ്വദിക്കുന്നു. കുട്ടികൾക്കും ഇതിലൂടെ അറിവ് സമ്പാദിക്കാൻ കഴിയുമെന്നും സുധാമൂർത്തി പറഞ്ഞു. കുട്ടികൾക്ക് പുറമെ അധ്യാപകർക്കായി പുതിയ പരിശീലന കോഴ്‌സുകൾ നടത്താനും മൂന്ന് വർഷത്തിലൊരിക്കൽ അധ്യാപകരുടെ പരീക്ഷകൾ നടത്താനും പ്രൈമറി തലത്തിൽ പഠിപ്പിക്കുന്നവർക്ക് കൂടുതൽ പരീക്ഷകൾ നടത്താനും സുധ മൂർത്തി ആവശ്യപ്പെട്ടു. നല്ല അധ്യാപകരില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടില്ലെന്നും അവർ പറഞ്ഞു.
അധ്യാപകർ, ബിഎ, എംഎ, അല്ലെങ്കിൽ കോളേജ് തലത്തിൽ പിഎച്ച്ഡി പരീക്ഷ പാസായതിന് ശേഷം അധ്യാപനത്തിലേക്ക് കടക്കുന്നതാണ് നിലവിലെ രീതി. ഇതിനുശേഷം, അവർ വിരമിക്കുന്നതുവരെ പരീക്ഷകളൊന്നുമില്ല. ഇതിന് പകരം ഓരോ മൂന്ന് വർഷത്തിലും, അധ്യാപകരും പരീക്ഷകൾക്ക് വിധേയരാകണം. അല്ലെങ്കിൽ, സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടില്ലെന്ന് സുധ മൂർത്തി കൂട്ടിച്ചേർത്തു.
TAGS: KARNATAKA
SUMMARY: Infosys founder sudha murthy supports language policy in nep by centre
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്‌സ്‌മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…