Categories: BUSINESS

കുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെം​ഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024

ബെം​ഗളുരു: കുട്ടി താരങ്ങളുടെ ആഘോഷവേ​ദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024. 8 മുതൽ 15 വയസുവരെയുളള കുട്ടികൾക്കായാണ് അവസരം ഒരുക്കിയിരുന്നത്. സംഗീതം, നൃത്തം, വാദ്യോപകരണ സം​ഗീതം എന്നിവയിലായിരുന്നു കുട്ടികൾ മാറ്റുരച്ചത്. ബെം​ഗളൂരു ലുലു മാളിലെ ഫൺടൂറയിൽ നടന്ന ടാലന്റ് ഹണ്ടിൽ വൈറ്റ് ഫീൽഡ് സ്വദേശി സ്വദേശി സനിധ്യ ദാസ് വിജയകിരീടമണിഞ്ഞു. ആർ ആർ ന​ഗർ സ്വദേശി സമർഥ് റായി ഫസ്റ്റ് റണ്ണറപ്പായും, ഇഷായു ഭോമിക് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. വിജയിക്ക് ക്യാഷ് പ്രൈസ് ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും, ഒന്നും രണ്ടും റണ്ണറപ്പുകൾക്ക് യഥാക്രമം ക്യാഷ് പ്രൈസ് ഉൾപ്പടെ അൻപതിനായിരം രൂപയുടെയും, ഇരുപത്തിയയ്യായിരം രൂപയുടെയും സമ്മാനങ്ങൾ ലഭിക്കും.

ഫൺടൂറ ലിറ്റിൽ സ്റ്റാർ ടാലന്റ് ഹണ്ടിലേക്ക് ഓൺലൈൻ വഴി നിരവധി പേരാണ് രജിസ്ടർ ചെയ്തത്. ആയിരത്തിലധികം പേർ രജിസ്ടർ ചെയ്തതിൽ നിന്ന് 10 പേരാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത നർത്തകരും സംഗീതസംവിധായകരും അടക്കം പ്രമുഖരാണ് വിധികർത്താക്കളായി എത്തിയത്.
<br>
TAGS : BUSINESS | LULU BENGALURU
SUMMARY :  Bengaluru Lulu Funtura Little Star 2024 as a celebration venue for child stars

Savre Digital

Recent Posts

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…

17 minutes ago

കേരളസമാജം ദാവൺഗരെ ‘സമർപ്പണ 2025’ ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും

ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…

1 hour ago

പ്രസിഡണ്ട് സ്ഥാനത്ത് ആദ്യമായൊരു വനിത; അമ്മയുടെ തലപ്പത്തേക്ക് നടി ശ്വേത മേനോൻ

കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…

1 hour ago

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…

2 hours ago

‘എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തും’; ബാബുരാജ്

കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…

3 hours ago

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…

3 hours ago