Categories: NATIONALTOP NEWS

കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന്; ദുരൂഹത ഉയർത്തി സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ട്

മുംബൈ: സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത്. ആക്രമണം നടന്ന് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു. ജനുവരി 16ന് പുലർച്ചെ 4.11നാണ് ലീലാവതി ആശുപത്രിയിൽ സെയ്ഫിനെ പ്രവേശിപ്പിക്കുന്നത്. ഏകദേശം 2.30നാണ് ആക്രമണം നടന്നത്. ലീലാവതിയിൽ നിന്ന് 10-15 മിനിറ്റ് ദൂരം മാത്രമേ സെയ്ഫ് താമസിക്കുന്ന ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ നിന്നുള്ളൂ. ബാന്ദ്ര പോലീസിന് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആശുപത്രിയിൽ എത്തിച്ചത് അഫ്സർ സായ്ദി എന്ന സുഹൃത്താണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. സെയ്ഫ് തന്റെ 8 വയസ്സുള്ള മകൻ തൈമൂർ അലി ഖാനൊപ്പം ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയതെന്ന് ഡോക്ടർമാരിൽ ഒരാൾ നേരത്തെ സൂചിപ്പിച്ചിരുന്നു. മൂത്തമകൻ ഇബ്രാഹിം അലി ഖാനാണ് സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചതെന്നാണ് മറ്റ് റിപ്പോർട്ടുകൾ. എന്നാൽ സെയ്ഫിന്റെ മാനേജർ ഈ വാദങ്ങളെല്ലാം നിരസിച്ചിരുന്നു. വീട്ടുജോലിക്കാരനൊപ്പം ഓട്ടോറിക്ഷയിൽ വന്നെന്നാണ് മാനേജർ പറഞ്ഞത്. പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്നതിനാൽ സെയ്ഫ് അലി ഖാൻ നേരിട്ട ആക്രമണവുമായി ബന്ധപ്പെട്ട് ദുരൂഹതകളും തുടരുകയാണ്.

TAGS: NATIONAL | SAIF ALI KHAN
SUMMARY: Medical report of actor Saif ali khan revealed

Savre Digital

Recent Posts

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…

40 minutes ago

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രതി മരിച്ച നിലയില്‍

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

1 hour ago

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുകവലി; കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…

2 hours ago

ബെമാ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി

ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…

2 hours ago

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…

3 hours ago

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…

4 hours ago