ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യൻ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ശനിയാഴ്ച പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തുന്നതിനിടെയാണിത്.
മേജറടക്കം നാലു സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കംകാരി മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വടക്കൻ കശ്മീരി ജില്ലയിലെ ത്രെഹ്ഗാം സെക്ടറിലെ കുംകാഡി സൈനിക പോസ്റ്റിന് സമീപം വെടിവയ്പ്പ് തുടരുന്നതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ജൂലൈ 24 ന് കുപ്‌വാരയിലെ ലോലാബ് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാതനായ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.
TAGS : TERRORIST | ARMY | INJURED
SUMMARY : Encounter between terrorists and security forces in Kupwara; One terrorist killed, 3 soldiers injured
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…