കുറഞ്ഞ വിലയിൽ ഭക്ഷണം വാങ്ങാനുള്ള ഫീച്ചർ അവതരിപ്പിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ക്യാന്‍സല്‍ ചെയ്യുന്ന ഭക്ഷണം കൈകാര്യം ചെയ്യാന്നാണ് പുതിയ ഫീച്ചര്‍. ഫുഡ് റെസ്‌ക്യൂ എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്. ക്യാൻസൽ ചെയ്യപ്പെടുന്ന ഓർഡറുകളുടെ വിവരം അതിനടുത്തുള്ള ഉപഭോക്താക്കൾക്ക് പോപ്പ് അപ്പ് മെസേജായി എത്തും.
പോപ്പ് അപ്പ് ലഭിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെടുക്കാമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു. എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌ത ആളുകൾക്ക് ഭക്ഷണം ക്ലെയിം ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കില്ല. ക്യാന്‍സല്‍ ചെയ്‌ത ഓർഡർ, ഡെലിവറി ചെയ്യുന്ന ആളുടെ 3 കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്ക് പോപ്പ് അപ്പ് ചെയ്യും. ക്ലെയിം ചെയ്യാനുള്ള ഓപ്ഷൻ കുറച്ച് മിനിറ്റുകൾ മാത്രമേ ലഭ്യമാകൂ. ഭക്ഷണത്തിന്‍റെ ഫ്രെഷ്‌നസ് ഉറപ്പാക്കാനാണിതെന്ന് ഗോയൽ പറഞ്ഞു.
സൊമാറ്റോ ഒരു വരുമാനവും (ആവശ്യമായ സർക്കാർ നികുതികൾ ഒഴികെ) ഇതില്‍ നിന്ന് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലെയിം ചെയ്യുന്നയാള്‍ നൽകുന്ന തുക ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തവര്‍ക്കും (ഓൺലൈനിൽ പണമടച്ചിട്ടുണ്ടെങ്കില്‍), റസ്‌റ്റോറന്‍റുമായും പങ്കിടുമെന്നും ദീപീന്ദർ ഗോയൽ അറിയിച്ചു.
TAGS: NATIONAL | ZOMATO
SUMMARY: Zomato launches new ‘Food Rescue’ feature to reduce food wastage
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…
ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്…
ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020-21ലെ കര്‍ഷക സമരവുമായി…
കൊച്ചി: പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലില്‍…
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലാ കോടതികളില്‍ ബോംബ് ഭീഷണി. ഇടുക്കി, കാസറഗോഡ്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി…