ബെംഗളൂരു: കുളത്തിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു. ബെള്ളാരി സിഡിഗിനമോള ഗ്രാമത്തിൽ ബുധനാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. രാജേഷ് (11), ശിവശങ്കർ (12) എന്നിവരാണ് മരിച്ചത്. ക്രിക്കറ്റ് കളിച്ച ശേഷം കുട്ടികൾ നീന്താൻ പോയപ്പോഴാണ് സംഭവം. നീന്താനായി കുളത്തിൽ ഇറങ്ങിയ രാജേഷ് അബദ്ധത്തിൽ മുങ്ങാൻ തുടങ്ങുകയായിരുന്നു.
ഇതോടെ രാജേഷിനെ രക്ഷിക്കാൻ ശിവശങ്കറും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരമദേവനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | DROWNED TO DEATH
SUMMARY: Two Boys Drown In Farm Pond In Karnataka
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റോർ ചിരാത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്ഡ് ഹാർട്ട്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…
കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍…