രാജസ്ഥാൻ: കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിവസവും പുരോഗമിക്കുന്നു. രാജസ്ഥാനിലെ കോട്‌പുട്‌ലിയിലെ കിരാത്പുർ ഗ്രാമത്തിലാണ് ചേതനയെന്ന പെൺകുട്ടി 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതീക്ഷയുണ്ടെന്ന് സബ്‌ഡിവിഷണല്‍ മജിസ്ട്രേറ്റ് ബ്രജേഷ് ചൗധരി പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴുള്ളതിന്‍റെ താഴെയായി റിങ്ങ് സ്ഥാപിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉടന്‍ കുട്ടിയെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രശ്‌നമില്ലെന്നും ചൗധരി വ്യക്തമാക്കി.
നിലവിൽ കിണറിന് ചുറ്റുമുള്ള മണ്ണാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. മണ്ണിന് ഈര്‍പ്പം ഉള്ളതിനാല്‍ കൂടുതല്‍ കുഴിക്കുന്നത് ശ്രമകരമാണ്. കുട്ടിക്ക് ചുറ്റും ധാരാളം നനവുള്ള മണ്ണുണ്ട്. കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറ്റിനുള്ളിലേക്ക് ഓക്‌സിജന്‍ നിരന്തരം എത്തിക്കുന്നുമുണ്ട്.
TAGS: NATIONAL | BOREWELL
SUMMARY: Three year old fallen into borewell pit
ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…
ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…
ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…
കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…