ബെംഗളൂരു : കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം ഗ്രാന്‍ഡ് ഫിനാലെ വയലിക്കാവല്‍ ഗായത്രി ദേവി പാര്‍ക് എക്സ്ടെന്‍ഷനില്‍ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളില്‍ നടന്നു. 42 കരയോഗങ്ങളില്‍ നിന്നുള്ള 1475 കലാകാരന്മാര് പങ്കെടുത്ത കലോത്സവത്തില്‍ 193 പോയിന്റുകള്‍ നേടി എം എസ് നഗര്‍ കരയോഗം സംസ്ഥാന കലോത്സവം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം തുല്യ പോയിന്റുകള്‍ നേടി ഹോറമാവു , കൊത്തനൂര്‍ കരയോഗങ്ങള്‍ പങ്കിട്ടു. മൂന്നാം സ്ഥാനം തിപ്പസാന്ദ്ര സി വി രാമന് നഗര്‍ കരയോഗവും കരസ്ഥമാക്കി. കലാതിലകം നിവേദ്യ നായര്‍ എ (ദാസറഹള്ളി കരയോഗം) വേദിക ശ്യാം (എം എസ് നഗര്‍ കരയോഗം) എന്നിവര്‍ പങ്കിട്ടു. കലാ പ്രതിഭ പ്രണവ് ജയചന്ദ്രന് (പീനിയ കരയോഗം) കൃഷ്ണനുണ്ണി (ഹോറമാവു കരയോഗം) എന്നിവര്‍ നേടി.
സംസ്ഥാന കലോത്സവം ഗ്രാന്‍ഡ് ഫിനാലെയുടെ ഉദ്ഘാടനം ചെയര്മാന് രാമചന്ദ്രന് പാലേരി നിര്‍വഹിച്ചു. ചടങ്ങില്‍ സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യാതിഥി ആയിരുന്നു. ജനറല്‍ സെക്രട്ടറി ആര് മനോഹര കുറുപ്പ്, ട്രഷറര്‍ മുരളീധര്‍ നായര്‍, എംഎംഇടി പ്രസിഡണ്ട് ആര് മോഹന്‍ദാസ്, സെക്രട്ടറി എന്‍ കേശവപിള്ള, ഖജാന്‍ജി ബി സതീഷ്കുമാര്‍, മഹിളാ വിഭാഗം കോര്‍ കമ്മിറ്റി കണ്‍വീനര്‍ രാജലക്ഷ്മി നായര്‍ കലോത്സവം കണ്‍വീനര്‍മാരായ ഡോ. മോഹനചന്ദ്രന്, സി വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സമ്മാനാര്‍ഹമായ തിരഞ്ഞെടുത്ത പരിപാടികള്‍ വേദിയില്‍ അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
<br>
TAGS : KNSS | STATE KALOTHSAVAM
SUMMARY : KNSS State Arts Festival; MS Nagar Kara Yogam became champions
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…