Categories: KERALATOP NEWS

കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കി.മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കരുതെന്ന വ്യവസ്ഥ റദ്ദാക്കി

കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദൂരപരിധി നിശ്ചയിച്ചുള്ള മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. 140 കിലോമീറ്റർ അധികം ദൂരം സ്വകാര്യബസ്സുകള്‍ക്ക് പെർമിറ്റ് അനുവദിക്കേണ്ട എന്ന മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി ജസ്റ്റിസ് ഡി കെ സിങ് റദ്ദാക്കിയത്.

സ്വകാര്യ ബസ്സുടമയായ കാലാവസ്ഥ ബേബി ജോസഫ് ഉള്‍പ്പെടെ ഇത്തരമൊരു വ്യവസ്ഥ നിയമവിരുദ്ധമായതിനാല്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി. പുതിയ വ്യവസ്ഥ അനുസരിച്ചുള്ള റൂട്ട് ദേശസാല്‍ക്കരണ നടപടി ഗുണകരമാണെന്ന് കെഎസ്‌ആർടിസി വാദിച്ചിരുന്നു.

ഈ കഴിഞ്ഞ മെയ് മൂന്നിനാണ് സർക്കാർ ഈ സ്കീമിന് അംഗീകാരം നല്‍കിയത്. അംഗീകാരം ലഭിച്ച ഇതിനോടകം തന്നെ ഒട്ടേറെ തവണ കോടതിയില്‍ സ്കീമിലെ വ്യവസ്ഥ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദീർഘദൂര റൂട്ടില്‍ സർവീസ് നടത്തിയിരുന്ന സ്വകാര്യബസ്സുകള്‍ക്ക് സ്കീം നിലവില്‍ വന്നതോടെ പെർമിറ്റ് പുതുക്കാൻ സാധിക്കാതെ വരികയും സ്വകാര്യബസ്സുടമകള്‍ കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

നിയമവ്യവസ്ഥ അനുസരിച്ച്‌ കരട് പ്രസിദ്ധപ്പെടുത്തി ഒരു വർഷത്തിനുള്ളില്‍ ബന്ധപ്പെട്ട കക്ഷികളെ കേട്ട് സ്കീം അന്തിമമാക്കണം എന്നിരിക്കെ 2020 സെപ്റ്റംബർ 14ന് പ്രസിദ്ധീകരിച്ച സ്കീമിന്റെ സമയപരിധി കഴിഞ്ഞ് അന്തിമമാക്കിയത് നിലനില്‍ക്കില്ലെന്നായിരുന്നു നിലവില്‍ 140 കിലോമീറ്റർ കൂടിയ റൂട്ടില്‍ സേവ്ഡ് പെർമിറ്റ് ഉള്ള ഹർജിക്കാരുടെ പ്രധാന വാദം.

വ്യവസ്ഥ പരിഗണിക്കാതെ പെർമിറ്റ് പുതുക്കി നല്‍കണമെന്നും റൂട്ട് ദൈർഘ്യം 140 കിലോമീറ്റർ ആക്കി പരിമിതപ്പെടുത്തിയ സ്കീം വ്യവസ്ഥ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവർഷം 140 കിലോമീറ്ററിനു മുകളില്‍ സർവീസിന് പെർമിറ്റ് ഉണ്ടായിരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് താല്‍ക്കാലികമായി പുതുക്കി നല്‍കാനും കോടതി നിർദ്ദേശിച്ചിരുന്നു.

TAGS : KSRTC | HIGH COURT
SUMMARY : The condition of not issuing permit to private buses for a distance of more than 140 km has been cancelled

Savre Digital

Recent Posts

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

18 minutes ago

ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി; 9600 കോടി രൂപ തിരിച്ചടയ്ക്കാൻ ഉത്തരവ്

ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…

45 minutes ago

ഡിഎംകെയുടെ നയം കൊള്ളയാണ്; തനിക്കെതിരെ നിലപാടുകള്‍ എടുക്കുന്ന ഡിഎംകെ ദുഃഖിക്കേണ്ടിവരുമെന്ന് വിജയ്

കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…

1 hour ago

സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം: സ്മൃതി-പലാശ് മുഛൽ വിവാഹം മാറ്റിവെച്ചു

സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…

1 hour ago

മലയാളം മിഷൻ; കർണാടക ചാപ്റ്റർ മൈസൂരു മേഖല പഠനോത്സവം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…

2 hours ago

ഡ്രഗ്-ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു

ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…

2 hours ago