ബെംഗളൂരു: കർണാടക ആർടിസി ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മഗഡി താലൂക്കിലെ കുഡൂരിനടുത്തുള്ള ഹൊന്നപുര ഗ്രാമത്തിലെ താമസക്കാരായ രവികുമാർ (45), ലക്ഷ്മമ്മ (40) എന്നിവരാണ് മരിച്ചത്. കനകപുര റോഡിലെ സബ്ബകെരെ ഗേറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനം നിയന്ത്രണം ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ബസിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്കൊന്നും പരുക്കേറ്റിട്ടില്ലെന്ന് രാമനഗര സബ്ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനകർ ഷെട്ടി പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ…
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. സംഭവത്തില്‍ വിശദമായ പത്രസമ്മേളനം മന്ത്രിമാരായ വി.എന്‍…
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സമാന കേസില്‍ അറസ്റ്റിലായ പാലക്കാട്…
തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍…
ഇടുക്കി: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും…
ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം…