കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ച് അപകടം; എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് മരണം

ബെംഗളൂരു: കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ദൊഡ്ഡബല്ലാപുര റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. വെങ്കിടേഷ് മൂർത്തി (40) ചെറുമകൻ എന്നിവരാണ് മരിച്ചത്. ബെംഗളൂരു-ഹിന്ദുപുര റോഡിൽ രാവിലെയാണ് അപകടമുണ്ടായത്.

ബെംഗളൂരുവിലേക്ക് ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന മൂർത്തിയെ ബസ് ഇടിക്കുകയായിരുന്നു. മുമ്പിൽ പോയിരുന്ന എ‌പി‌എസ്‌ആർ‌ടി‌സി ബസിനെ മറികടക്കാൻ വെങ്കടേഷ് ശ്രമിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.

വെങ്കിടേഷ് സംഭവസ്ഥലത്തും, ചെറുമകൻ ആശുപത്രിലേക്ക് പോകുന്ന വഴിക്കുമാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ദൊഡ്ഡബല്ലാപുര റൂറൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Two dies after ksrtc bus hits two wheeler

Savre Digital

Recent Posts

ചേതേശ്വര്‍ പൂജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: ചേതേശ്വർ പൂജാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2023-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലാണ് അദ്ദേഹം…

12 minutes ago

രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ…

41 minutes ago

ജിംനേഷ്യത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; പരിശീലകൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ ജിംനേഷ്യത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പരിശീലകൻ പിടിയിലായി. കൊമ്മാടി സ്വദേശി വി.വി. വിഷ്ണു (31) ആണ്…

47 minutes ago

ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു നേട്ടം; ഗഗൻയാൻ ദൗത്യത്തിലെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരം

ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണമായ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി)എന്നറിയപ്പെടുന്ന…

3 hours ago

മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചു; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി…

3 hours ago

മോസ്കോ ലക്ഷ്യമാക്കി മൂന്ന് മണിക്കൂറിനിടെ എത്തിയത് 32 ഡ്രോണുകൾ, വെടിവച്ചിട്ട് റഷ്യൻ സൈന്യം

മോസ്ക്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. മൂന്ന് മണിക്കൂറിനിടെ…

4 hours ago