BENGALURU UPDATES

ചെന്നൈ- ബെംഗളൂരു അതിവേഗപാത മാർച്ചിൽ പൂർത്തിയാകും

ബെംഗളൂരു: ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാത നിർമാണം വരുന്ന മാർച്ചിൽ പൂർത്തിയാകും. ലോക്സഭയില്‍ ബെംഗളൂരുവില്‍ നിന്നുള്ള എം.പി പി.സി മോഹന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.

263.4 കിലോമീറ്റർ ദൂരമുള്ള പാതയുടെ നിര്‍മാണ ചെലവ്  15,188 കോടി രൂപയാണ്. കർണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ 100 കിലോമീറ്റർ നിർമാണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനവും ജനുവരിയോടെ പൂർത്തിയാകും. നിലവില്‍ ഇരുനഗരങ്ങള്‍ക്കിടയിലുള്ള യാത്രാദൂരം ആറ്-ഏഴ് മണിക്കൂറാണ്. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദൂരം പകുതിയായി കുറയും. രണ്ട് സംസ്ഥാനങ്ങൾക്കിടയിലുള്ള ഗതാഗതച്ചെലവും കുറയും.

തമിഴ്‌നാട്ടിലെ വാലാജപേട്ട് മുതൽ ആന്ധ്രയിലെ ഗുഡിപാള വരെയുള്ള ഭാഗത്തെ നിർമാണം ഒക്ടോബറിൽ പൂർത്തിയാകും. ബെംഗളൂരു മുതൽ ആന്ധ്രയിലെ ബദമംഗല വരെയുള്ള 72 കിലോമീറ്റർ ഡിസംബറോടെയും പൂർത്തിയാകും. തമിഴ്‌നാട്ടിലെ ആർക്കോണം-ശ്രീപെരുംപുദൂർ ഭാഗത്ത് അടുത്തവർഷം ആദ്യം പണികൾ തീരും. പിന്നീട് ആന്ധ്രയിൽ ബാക്കിയുള്ള ഭാഗത്തെ പാതയുടെ നിർമാണവും പൂർത്തിയാകുന്നതോടെ അതിവേഗപാത ഗതാഗതത്തിന് പൂര്‍ണ്ണ സജ്ജമാകും. രണ്ടുവർഷം മുൻപ് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി സ്ഥലമേറ്റെടുപ്പ് അടക്കമുള്ള വിഷയങ്ങളിലെ തടസ്സങ്ങൾ കാരണം വൈകുകയായിരുന്നു.
SUMMARY: Chennai-Bengaluru Expressway to be completed in March
NEWS DESK

Recent Posts

തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…

7 hours ago

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…

8 hours ago

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…

9 hours ago

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

10 hours ago

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

10 hours ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

11 hours ago