ബെംഗളൂരു: കബനി, കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് കൊല്ലേഗൽ താലൂക്കിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. ഇവിടെയുള്ള മുഴുവൻ വീടുകളും വെള്ളത്തിനടിയിലായി. മുൻകരുതലിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയതോടെ വൻ ദുരന്തം ഒഴിവായി.
ദസനപുര, ഹരാലെ, മുള്ളൂർ, ഹലേ അനഗല്ലി, ഹലെ ഹമ്പപുര തുടങ്ങിയ ഗ്രാമങ്ങളിൽ നാലടിയോളം വെള്ളം കയറി. ദസനപുരയിൽ ചില വീടുകൾ തകർന്നു. ജില്ലാ ഭരണകൂടം താമസക്കാരെ മാറ്റുന്നുണ്ടെങ്കിലും ചില കുടുംബങ്ങൾ അവിടെത്തന്നെ തുടരാൻ താൽപ്പര്യപ്പെടുന്നതായാണ് വിവരം.
ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശിൽപ നാഗ് ചില ദുരിതബാധിത ഗ്രാമങ്ങൾ സന്ദർശിച്ചു. ഇതുവരെ, 25 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുകയും 500 ലധികം ആളുകളെ അവിടേക്ക് മാറ്റുകയും ചെയ്തു. ഡ്രോൺ സർവേ നടത്തി കാർഷിക വയലുകളിലെ വെള്ളപ്പൊക്കത്തിൻ്റെ വ്യാപ്തി വിലയിരുത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
TAGS: KARNATAKA | FLOOD
SUMMARY: Nine villages in Kollegal taluk inundated by Cauvery, Kabini water
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…