ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ് പൂജാരി എന്ന ദേവു (38), കാപ്പ് പടു പാലിപ്പാർ ജീവൻ അമീൻ (32), ഇമ്രാൻ (40), മംഗളൂരു മൂടുഷേഡ് തിരുവായിൽ അശോക് നഗർ സ്വദേശി ബി.മുഹമ്മദ് ഹനീഫ് (56) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ ദേവരാജ് പൂജാരി ഉഡുപ്പി, ശിവമൊഗ്ഗ, മംഗളൂരു എന്നിവിടങ്ങളിലെ എം,ഡി.എം.എ വിതരണ ശൃംഖലയുടെ തലവനാണെന്നും മറ്റു മൂന്ന് പ്രതികൾ മംഗളൂരു നഗരത്തിൽ എം.ഡി.എം.എ വിൽപനയിൽ പങ്കാളികളാണെന്നും മംഗളൂരു സിറ്റി പോലീസ് കമീഷണർ സുധീർ കുമാർ റെഡി പറഞ്ഞു.
ബന്ദറിലെ സൈബര്‍ എക്കണോമിക്സ് ആന്റ് നാര്‍ക്കോട്ടിക്സ് ക്രൈം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ പടുകോടി ബംഗര കുളൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. 1.27 ലക്ഷം രൂപ വിലവരുന്ന 51 ഗ്രാം എം.ഡി.എം.എ, ഏഴ് മൊബൈൽ ഫോണുകൾ, ഒരു കാർ, ഒരു എസ്.യു.വി, 11,990 രൂപ എന്നിവ പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തതായും കമീഷണർ പറഞ്ഞു. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
SUMMARY: MDMA sale; Four arrested in Mangaluru
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…