Categories: ASSOCIATION NEWS

കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിൽ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളിൽ നടക്കും. ഗ്രാൻഡ് ഫിനാലെയുടെ  ഉദ്‌ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിക്കും. സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യാതിഥി ആയിരിക്കും. ജനറൽ സെക്രട്ടറി ആർ മനോഹര കുറുപ്പ്, ഖജാൻജി മുരളീധർ നായർ, എംഎംഇടി പ്രസിഡണ്ട് ആർ മോഹൻദാസ്, സെക്രട്ടറി എൻ കേശവപിള്ള, ഖജാൻജി ബി സതീഷ്‌കുമാർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ കലോത്സവം കൺവീനർമാരായ ഡോ. മോഹനചന്ദ്രൻ, സി വേണുഗോപാലൻ എന്നിവർ പങ്കെടുക്കും.

ജൂൺ മാസത്തിലെ നാലു ഞായറാഴ്ച്ചകളിലായി 17 വേദികളിൽ 1475 മത്സരാർത്ഥികൾ പങ്കെടുത്ത സംസ്ഥാന കലോത്സവത്തിൽ വിജയികളായവർക്ക് ഉള്ള സമ്മാനദാനത്തോടൊപ്പം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കരയോഗത്തിനുള്ള എവർ റോളിംഗ് ട്രോഫി, കലാ തിലകം, കലാ പ്രതിഭ പുരസ്കാരങ്ങളും വിതരണം ചെയ്യുന്നതാണ്. സമ്മാനാർഹമായ പരിപാടികളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളുടെ അവതരണവും വേദിയിൽ ഉണ്ടായിരിക്കുമെന്ന് കൺവീനർ ഡോ. മോഹനചന്ദ്രൻ അറിയിച്ചു.
<BR>
TAGS : KNSS
SUMMARY: KNSS Arts Festival grand finale tomorrow

Savre Digital

Recent Posts

ബാംഗ്ലൂർ കലാ സാഹിത്യവേദി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…

6 hours ago

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…

7 hours ago

ദുരഭിമാനക്കൊല; ഹുബ്ബള്ളിയിൽ ഗർഭിണിയെ വെട്ടിക്കൊന്നു, പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ​ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…

7 hours ago

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

8 hours ago

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

8 hours ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

9 hours ago